Breaking News

ഡോ.പി സരിൻ AKG സെന്ററിൽ; ചുവന്ന ഷാൾ അണിയിച്ച് സ്വീകരണം; പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്ന് എം വി ഗോവിന്ദൻ

Spread the love

സിപിഐഎമ്മിനൊപ്പം സഹകരിക്കാനുള്ള പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായി ഡോക്ടർ പി സരിൻ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ. എ കെ ജി സെന്ററിലെത്തിയ ഡോക്ടർ പി സരിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എം.വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് എകെജി സെന്ററിൽ എത്തിയത്.

പി സരിൻ ആദ്യമായി എകെജി സെന്ററിൽ എത്തിയതാണെന്നും ഞങ്ങൾ ആവേശത്തോടെ സ്വീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നു അദ്ദേഹം പറഞ്ഞു. മന്തി സജി ചെറിയാൻ, എം.കെ ബാലൻ തുടങ്ങിയവരും സരിനെ സ്വീകരിക്കാൻ എം.കെ.ജി സെന്ററിലെത്തിയിരുന്നു.

പാലക്കാട് ഉപെതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടിയത് പറഞ്ഞ് പിടിച്ചുനിൽക്കാമെന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം.

You cannot copy content of this page