Breaking News

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

Spread the love

ദില്ലി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി. കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നുള്ള സമാനമായ കേസ് റദ്ദാക്കിയും കോടതി ഉത്തരവ് പറഞ്ഞിരുന്നു

You cannot copy content of this page