Breaking News

ഞെട്ടിച്ച്‌ എക്സിറ്റ് പോള്‍ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രവചനം!

Spread the love

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് എക്സിറ്റ് പോള്‍ പ്രവചനം.

ചില സർവെകള്‍ ബി ജെ പി രണ്ട് സംസ്ഥാനത്തും ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ബി ജെ പിയോ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യമോ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച്‌ പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ എൻഡിഎ സഖ്യം 152 മുതല്‍ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതല്‍ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോള്‍ ഫലം. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് 122 മുതല്‍ 186 വരെ സീറ്റുകള്‍ പോള്‍ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതല്‍ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതല്‍ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്.

പീപ്പിള്‍സ് പള്‍സ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളില്‍ വിജയിക്കും.ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോള്‍ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്നത് ജെഎംഎം-കോണ്‍ഗ്രസ് സഖ്യമാണ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒൻപത് സീറ്റാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. എജെഎസ്‌യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം ജാർഖണ്ടില്‍ ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്.

You cannot copy content of this page