Breaking News

ശബരിമലയിൽ ഇതുവരെ എത്തിയത് 2.26 ലക്ഷം തീർഥാടകർ, ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ

Spread the love

നട തുറന്ന് നാലു ദിവസത്തിനുള്ളിൽ ശബരിമലയിൽ എത്തിയത് 2.26 ലക്ഷം തീർഥാടകർ ; ഇന്നലെ മാത്രം ദർശനം നടത്തിയത് 73000 പേർ രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച് ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോൾ മിനിറ്റിൽ 80 പേരെ വീതം പതിനെട്ടാംപടി കയറ്റുന്നുണ്ട് . സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല.

വി.ഐ.പി.കൾ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്‌ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ. ഇന്നലെ 7000 കുട്ടികൾ ദർശനം നടത്തി. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. വൃശ്ചികം 12നു ശേഷം തിരക്കു വർധിക്കുമെന്നാണു ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. തീർഥാടകരുടെ യാത്രയ്‌ക്കായി കെഎസ്ആർടിസി പമ്പയിൽ 383 ബസുകൾ എത്തിച്ചു.

You cannot copy content of this page