Breaking News

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസ ദിനം

Spread the love

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 7085 രൂപ എന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ ഡോളര്‍ വില കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവില കുറഞ്ഞ് തുടങ്ങിയതെന്നാണ് വിലയിരുത്തല്‍.നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 2960 രൂപയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ 57760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് സ്വര്‍ണവില കുറയുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

You cannot copy content of this page