Breaking News

‘ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി; 1000വട്ടം ആത്മഹത്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായി; എന്നെ ഇല്ലാതാക്കാൻ ശ്രമം’; പിപി ദിവ്യ

Spread the love

ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു. താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്.. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ നൽകി. വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പറഞ്ഞു. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്ന നീതി അവർ‌ക്ക് ലഭിക്കണം നിയമപോരാട്ടം നടത്തുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുമായി സൗഹൃദം ഉള്ളയാണ് താനെന്നും നല്ല സൗഹൃദം നിരവധി ഉദ്യോഗസ്ഥരുമായുണ്ടെന്നും പിപി ദിവ്യ പറഞ്ഞു. തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്ന പോലെയോ പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്ന പോലെയാണ് തന്നെ കൊണ്ടുപോയതെന്ന് ദിവ്യ പറയുന്നു. വിമർശനങ്ങളിൽ നിന്ന് കരുത്തുക്കിട്ടി. ജീവിതത്തിൽ തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധാരണ പാർട്ടി പ്രവർത്തകയായി സിപിഐഎമ്മിനൊപ്പം ഉണ്ടാകുമെന്ന് ദിവ്യ പറഞ്ഞു.

തന്റെ കൂടെയുള്ളവരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവർക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് ദിവ്യ പറഞ്ഞു. കുടുംബം ശക്തിയോടുകൂടി നിൽക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോൾ നിൽക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു.

You cannot copy content of this page