Breaking News

‘തോമസ് ഐസക്കിനൊ പ്പം’;പത്തനംതിട്ടയിൽ രാഷ്ട്രീയ നിലപാട് പരസ്യമാക്കി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിയോടൊപ്പമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂർ വിഷയത്തിലെ ആന്‍റോ ആന്‍റണിയുടെ മൗനമാണ് ഇടതുമുന്നണിയ്ക്ക് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിക്കാൻ കാരണമായത്. ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

സ്വതന്ത്ര പെന്തകോസ്ത് സഭകൾ ഉൾപ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

പിന്തുണയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് നേതൃത്വം വ്യക്തമാക്കി. നിലവിൽ പത്തനംതിട്ട മണ്ഡലത്തിൽ മാത്രമാണ് കൂട്ടായ്മ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയത്.

You cannot copy content of this page