ചാറ്റുകളില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Spread the love

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാറ്റ് തീം ഫീച്ചര്‍, ബീറ്റ വേര്‍ഷനിലാണ് ആദ്യം പരീക്ഷിക്കുന്നത്. ഇത് ആക്‌സസ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.24.21.34 വാട്സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യം വേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍ വിപുലമായി വാട്‌സ്ആപ്പ്
റിയല്‍-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളിലെ ബാക്ക്‌ഗ്രൗണ്ടും അനാവശ്യ ഭാഗങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഈ ഫീച്ചറും കൈവിരൽത്തുമ്പിൽ ഉടൻ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ചിത്രം കൊടുത്താൽ അതെന്താണെന്ന് മെറ്റ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും.

You cannot copy content of this page