Breaking News

അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; സംഭവം തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരത്ത് അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി.പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിനെതിരെയാണ് പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.

തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിങ്ങിന് വേണ്ടി ഏറെ നാളായി സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുകയായിരുന്നു യുവതി.രണ്ടു ദിവസം മുമ്പ് യുവതിയുടെ കാമുകന്റെ സുഹൃത്തായ പ്രതി ദീപു എന്ന കൂപ്പർ ദീപു അപ്പാർട്ട്മെന്റിലെത്തി. കാമുകനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തി നിരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

ലൈംഗിക പീഡനത്തിരയാക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

You cannot copy content of this page