Breaking News

‘കഴിഞ്ഞ 10 വര്‍ഷം നടന്നത് വമ്പിച്ച വികസനം’, ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി

Spread the love

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.Logo
live TV
Advertisement
Headlines
Kerala News
Latest News
News
‘കഴിഞ്ഞ 10 വര്‍ഷം നടന്നത് വമ്പിച്ച വികസനം’, ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി

24 Web Desk
39 mins ago

Google News
1 minute Read

Nayab Singh Saini
ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷമായി നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ച ഉറപ്പിക്കുമെന്നാണ് സൈനി പറയുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഞങ്ങള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. ഹരിയാനയ്ക്കിത് ഗുണം ചെയ്തിട്ടുമുണ്ട് – മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

അതേസമയം, ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

You cannot copy content of this page