ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ പരിശോധന നടത്തും. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും.അസ്ഥിഭാഗം മംഗളൂരിലെ ഫോറൻസിക ലാബിലേക്കാണ് അയക്കുക. ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. മനുഷ്യന്റേതാണെന്നാണ് സംശയം. ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്.ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ ട്വന്റിഫോറിനോട് പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ