സീറോ മലബാർ സഭയുടെ സമാന്തര അൽമായ സിനഡ് ആരംഭിച്ചു.

Spread the love

എറണാകുളം: സീറോ മലബാർ സഭയുടെ പ്രഥമ അല്‍മായ സിനഡ് ഒന്നാം ദിവസത്തെ യോഗം 2024 ഓഗസ്റ്റ് ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച് പത്തുമണിക്ക് സമാപിച്ചു. സഭയിലെ വിവിധ രൂപതകളിൽ നിന്നുമുള്ള അത്മായർ പങ്കെടുത്ത യോഗം പ്രാർത്ഥനയോടെ ആരംഭിക്കുകയും സിറോ മലബാർ സഭയുടെ ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും വിശ്വാസികളുടെ ആശങ്കകളും പങ്കുവയ്ക്കുകയും ചെയ്തു.
സിനഡിൽ പങ്കെടുത്ത വ്യക്തികൾ അവരുടെ രൂപതകളുമായി ബന്ധപ്പെട്ട് കുർബാന അർപ്പണ രീതിയിലെ ആശങ്കകൾ പങ്കുവയ്ക്കുകയുണ്ടായി.

പ്രധാന ചര്‍ച്ചകളും തീരുമാനങ്ങളും:

അത്മായ സിനഡിലെ ആദ്യദിവസത്തെ ചർച്ചാ വിഷയം “സിറോ മലബാർ സഭയിൽ കുർബാന ഏകീകരണത്തിന്റെ പ്രസക്തി ” എന്നതായിരുന്നു.

കുർബാന ഏകീകരണം നടപ്പാക്കിയശേഷവും ഫരീദാബാദ്, മാണ്ഡ്യ പോലെയുള്ള രൂപതകളിൽ മെത്രാന്മാർ സിനഡ് തീരുമാനങ്ങൾക്ക്‌ വിരുദ്ധമായി ആരാധനാ ക്രമത്തിൽ പ്രത്യേകിച്ച് വിശുദ്ധ കുർബാനായിൽ രൂപതാമെത്രാന്മാരുടെ തന്നിഷ്ടപ്രകാരം വെട്ടിത്തിരുത്തലുകൾ വരുത്തുന്നത് വിശ്വകൾക്കിടയിൽ ഭിനന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.
സീറോമലബാർ സഭയുടെ പുതിയ തക്സയിൽ പരിശുദ്ധ കുർബാനയുടെ “സർവ്വാധിപനാം കർത്താവേ” എന്ന ഗാനം ആലപിക്കുമ്പോൾ പുരോഹിതൻ എപ്രകാരം കുമ്പിട്ട് ആചാരം ചെയ്യണമെന്ന് റൂബ്രിക്സിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ വിശുദ്ധ കുർബാനയർപ്പിക്കുന്ന പുരോഹിതർ പല രീതിയിൽ ആചാരം ചെയ്യുന്നത് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. തക്സയിൽ അൾത്താരയിലേക്ക് തിരിഞ്ഞ് കുമ്പിട്ട് ആചാരം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല എന്നതാണ് വൈദികർ മുതൽ മെത്രാന്മാർ വരെ ഇക്കാര്യത്തിൽ പറയുന്ന ന്യായം. എന്നാൽ ഏകീകൃത തക്സ ക്രമീകരിച്ചുകൊണ്ട് 1999 ലെ സിനഡാനന്തര സർക്കുലറിൽ ഈ ഗാനം ആലപിക്കുമ്പോൾ അൾത്താരയാകുന്ന കർത്താവിന്റെ സിംഹാസനത്തെ താണുവണങ്ങണം എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്.
കോതമംഗലം രൂപതയിലെ ചില വൈദികർ വിശുദ്ധ കുർബാനയർപ്പണത്തിൽ സ്വീകരിക്കുന്ന അലംഭാവം യോഗത്തിൽ ഉന്നയിച്ചു, ജനാഭിമുഖ കുർബാന, തിരുശീലയില്ലാത്ത കുർബാന, തിരുശീലയിട്ട ഏകീകൃത കുർബാന എന്നീ വിവിധ കുർബാന പരീക്ഷണങ്ങൾ കൂടാതെ ‘അൾത്താരയുടെ പുറകിൽ മറഞ്ഞിരുന്ന് കുർബാന’ പോലെയുള്ള നവീന കുർബാനയർപ്പണരീതികളും പരീക്ഷിക്കുന്ന വൈദികർ കോതമംഗലം രൂപതയിൽ ഉണ്ടന്ന വസ്തുത കോതമംഗലം രൂപതാംഗങ്ങൾ വ്യക്തമാക്കി. തുടർന്ന് ഇത്തത്തിൽ തന്നിഷ്ടത്തിന് വിശുദ്ധ കുർബാനയർപ്പിക്കുന്ന പുരോഹിതരെ തിരുത്തേണ്ടത് അതാത് രൂപതാ മെത്രാന്മാരാണെന്നും, അപ്രകാരം തിരുത്താത്ത മെത്രന്മാർരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സിനഡിനാണെന്നും യോഗം വിലയിരുത്തി.
സിനഡിൽ പങ്കെടുത്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ അംഗങ്ങൾ അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പിലാക്കാൻ മറ്റ് രൂപതകളിലെ അത്മായരുടെ സജീവ പിന്തുണയും സഹായവും ആവശ്യപ്പെട്ടു. എറണാകുളം കത്തീഡ്രൽ ബസിലിക്ക എറണാകുളം അതിരൂപതയുടെ മാത്രം ആസ്ഥാനമല്ലന്നും, അമ്പത് ലക്ഷത്തോളം വരുന്ന സമുദായത്തിന്റെ പൊതുസ്വത്താണന്നും, അതുകൊണ്ട് മറ്റ് രൂപതകളിലെ വിശ്വാസികൾക്ക് ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും എറണാകുളം-അങ്കമാലി അതിരൂപതാ പ്രതിനിധികൾ യോഗത്തിത്തെ അറിയിച്ചു. ഇനിമുതൽ മെത്രാൻ സിനഡിന്റെ സമാപ ദിവസം മെത്രാന്മാർ ഒന്നിച്ച് എറണാകുളം കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിലെത്തി ഏകീകൃത പരിശുദ്ധ കുർബാന അർപ്പിക്കണം എന്ന് യോഗം ശക്തമായി ആവശ്യപ്പെട്ടു.
രൂപതാതിർത്തികൾക്ക് അതീതമായി ഓരോ സീറോമലബാർ വിശ്വാസിയും സഭയുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇതിന്റെ തുടക്കമെന്ന നിലയിൽ ഓരോ രൂപതകളിലും അൽമായ കൂട്ടായ്മകൾ രൂപപ്പെടുത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടാൻ അതാത് രുപതാധ്യക്ഷന്മാരോട് രേഖാമൂലം ആവശ്യപ്പെടാനും യോഗം തീരുമാനമെടുത്തു.
അത്മായരുടെ ഇടയിലെ ആരാധനാ-ദൈവശാസ്ത്ര വിഷയങ്ങളിലെ അജ്ഞതവൈദികർ മുതലെടുക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക പരിശുദ്ധ കുർബാന അൽമായ വിശ്വാസികൾക്ക് പഠിക്കുന്നതിനായി പരിപൂർണ്ണമായും ക്രിത്യമായ ആചാരാനുഷ്ടാങ്ങളോടെ സോഷ്യൽ മീഡിയകളിൽ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതോടൊപ്പം, ലളിതമായ ഭാഷയിലുള്ള കുർബാനയുടെ പഠനങ്ങളും കൂടി ഉൽപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സെമിനാരികളിലെ അധ്യാപനത്തിൽ അപാകതകൾ ഉണ്ടോയെന്ന് യോഗാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.
ആരാധനാക്രമ അനുഷ്ഠാനവിധികളുടെ ആചരണത്തിൽ വൈദികാർത്ഥികൾക്ക് നൽകുന്ന പരിശീലനം ഫലപ്രദമാണോ എന്നും, അപ്പോസ്തോലിക സഭാ പാരമ്പര്യങ്ങൾക്ക് നിരക്കാത്ത നവീനാശയങ്ങൾ വൈദികാർത്ഥികളെ സ്വാധീനിക്കുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്നും യോഗം വിലയിരുത്തി. പ്രവാസികളേറെയുള്ള സിറോ മലബാർ സഭയിൽ രൂപതാ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ആരാധനാക്രമത്തിൽ ബലിയർപ്പിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമേ സിറോ മലബാർ സഭയിൽ ശാന്തിയും സാമാധാനവും സംജാതമാകുകയുള്ളുവെന്ന് യോഗം വിലയിരുത്തി. അതിനുവേണ്ടി പ്രവർത്തിക്കേണ്ട മെത്രാൻ സിനഡ് വിമതരുമായി ക്രയവിക്രയത്തിലേർപ്പെടുന്നതിൽ യോഗം അമർഷം രേഖപ്പെടുത്തി. സിനഡിന്റെ ഈ നിഷ്‌ക്രിയത്വം അപ്പസ്തോലിക് ന്യൂൻഷോ വഴി റോമിനെ അറിയിക്കണമെന്ന് എല്ലാവരും ഒന്നടങ്കം തീരുമാനിച്ചു. സമാന്തര സിനഡിന്റെ രണ്ടാം ദിവസത്തിൽ “ദൗത്യം മറന്ന സിറോ മലബാർ മെത്രാൻ സിനഡ് ” എന്ന വിഷയം വിശ്വാസികൾ ചർച്ചചെയ്യും.

You cannot copy content of this page