Breaking News

ബർ​ഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി; രണ്ട് പേർ ആശുപത്രിയിൽ

Spread the love

കോഴിക്കോട് മൂഴിക്കലിൽ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയെന്ന് പരാതി. എംആർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴുവിനെ കണ്ടെത്തിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി.

ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You cannot copy content of this page