പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. മാധ്യമപ്രവർത്തകർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്.
തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ശനിയാഴ്ച വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്. ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ