Breaking News

സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കും; കള്ളകടൽ പ്രതിഭാസത്തിന് സാധ്യത

Spread the love

സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ മഴ മാറി നിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധരണയെക്കാൾ കുറഞ്ഞ അളവിലായിരിക്കും മഴ ലഭിക്കുക. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും, ചിലയിടങ്ങളിൽ നേരിയ രീതിയിൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളകടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ഓറഞ്ച് അലർട്ടാണ്. ഹിമാചലിൽ ദുരിതബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ നദികളിൽ ജലനിരപ്പ് വർധിച്ചു.അസമിലും ഉത്തർപ്രദേശിലും മഴ കനത്തതോടെ വിവിധങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. ശനിയാഴ്ച വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

You cannot copy content of this page