കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്.
Useful Links
Latest Posts
- കുതിച്ചുയർന്ന് പച്ചക്കറി വില; പൊന്നുപോലെ ജാഗ്രതയില്‍ കച്ചവടം
- മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം, കുട്ടിക്ക് ഗുരുതര പരിക്ക്
- മുപ്പതാം സെഞ്ചുറിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കോലി; ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം, പിന്നിലായത് സച്ചിന്
- കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
- പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ; കടുത്ത നടപടിക്ക് സാധ്യത