Breaking News

പെണ്‍കുട്ടികള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാം; നിര്‍മല കോളേജില്‍ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സംഘടനകള്‍; നാളെ മാര്‍ച്ച്‌ നടത്തിയാല്‍ തടയും

Spread the love

മൂവാറ്റുപുഴ :കോതമംഗലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒന്നിച്ച്‌ എതിര്‍ക്കുമെന്ന് ക്രൈസ്തവ സംഘടനകള്
നിസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസും സീറോ മലബാര്‍ സഭാ അല്‍മായ ഫോറവും വ്യക്തമാക്കി. മികവിന്റെ കേന്ദ്രങ്ങളായ ക്രൈസ്തവ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.

നാളെ വിവിധ മുസ്ലീംസംഘടനകള്‍ കോജേളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധമാര്‍ച്ച്‌ അനുവദിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇങ്ങനെ ഒരു നടപടി ഉണ്ടായാല്‍ സഭ ഒന്നടങ്കം പ്രതിരോധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി. കോളേജിന് സമീപത്തുള്ള മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കരിക്കാന്‍ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജില്‍ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ല. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം പ്രവര്‍ത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിസ്‌ക്കരിക്കാനുള്ള സൗകര്യം ഒരിക്കലും അനുവദിക്കാനാകില്ല.

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങള്‍ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ കേരളത്തില്‍ വളര്‍ന്നു വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും. ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകള്‍ വിദ്യാര്‍ത്ഥികളിലേക്കും കുത്തിവയ്ക്കുന്നത് ശരിയാണോയെന്ന് മത രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കണം. നമ്മുടെ കേരളംപോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ അവകാശത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആധുനിക സമൂഹനിര്‍മിതിയുടെ എല്ലാ തറക്കല്ലുകളും തൂണുകളും തകര്‍ത്തെറിയുകതന്നെ ചെയ്യും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ വേര്‍തിരിക്കലിന്റെയും ഭിന്നിപ്പിന്റെയും അധാര്‍മികതകളുടെയും വിത്തുകള്‍ പാകുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ചിലര്‍ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രസംസഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടെ കാണണം.

കേരളത്തില്‍ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതസാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വികലമായ വിദ്യാഭ്യാസരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഇത്തരം ‘മൂവാറ്റുപുഴ ശൈലികളെ’ അല്‍മായഫോറം കഠിനമായി അപലപിക്കുന്നു. ബന്ധപ്പെട്ട സംഘടനകളുടെ അധികാരികള്‍ വിദ്യാര്‍ത്ഥികളെ തിരുത്തണം.വിദ്യാര്‍ത്ഥികളെ ഉദാരതകളിലേക്കും, മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും നന്മകളുടെ വ്യാപനത്തിലേക്കും, ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും ഉയരങ്ങളിലേക്കും നയിക്കുന്ന ശൈലികളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അവലംബിക്കേണ്ടത്.

മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ സമാധാന അന്തരീക്ഷം തകര്‍ത്ത മുഖ്യധാരാ വിദ്യാര്‍ത്ഥിസംഘടനകളെ നിലക്ക് നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശ്രമിക്കണം. കലാലയങ്ങളിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അല്‍മായ ഫോറം ആവശ്യപ്പെട്ടു.

ക്ലാസ് മുറിയില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ നിസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ് എംഎസ്‌എഫ്, എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാളിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവെച്ചത്.

കഴിഞ്ഞ ദിവസം നാല് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ നിസ്‌കരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് അദ്ധ്യാപകര്‍ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

കോളേജിന് സമീപത്ത് തന്നെയുളള ഹോസ്റ്റലില്‍ പോയി നിസ്‌കരിക്കാനും മസ്ജിദില്‍ പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടെന്ന് അദ്ധ്യാപകര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് കോളേജില്‍ വെച്ചു തന്നെ നിസ്‌കരിക്കണം എന്നതാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

You cannot copy content of this page