Breaking News

മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു ; അനുപമ പരമേശ്വരൻ

Spread the love

മലയാള സിനിമയിൽ നിന്ന് നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരൻ. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിൽ അനുപമ പരമേശ്വരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

“മലയാളത്തിൽ നിന്ന് എനിക്ക് ഒരുപാട് അവസര നിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് വരെ പലരും പറഞ്ഞു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് എല്ലാവരും ട്രോളിക്കോളൂ പക്ഷെ കൊല്ലരുത്” അനുപമ പരമേശ്വരൻ പറയുന്നു.

അനുപമയുടെ വാക്കുകൾക്ക് മറുപടിയെന്ന പോലെ സുരേഷ് ഗോപി വേദിയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായത്. ഒരിക്കൽ അനുപമക്കുണ്ടായ അതെ അനുഭവം തെന്നിന്ത്യൻ നടി സിമ്രാനും മലയാളത്തിൽ നിന്നുണ്ടായി എന്നും പിന്നീട് മലയാളത്തിലെ പല സംവിധായകരും സിമ്രാന്റെ ഒപ്പമൊരു മലയാള ചിത്രം ചെയ്യാനായി കാത്തുനിൽക്കേണ്ട അവസ്ഥ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നയൻതാര, അസിൻ തുടങ്ങിയ അനവധി നായികമാർ മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറി ലോകം കാംക്ഷിക്കുന്ന, നായികമാരായി നല്ലതുപോലെ നിറഞ്ഞാടി, അത്പോലെ ഇവിടെയും ആവർത്തിക്കും അത് കർമ്മയാണ് സംഭവിച്ചേ തീരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂൺ 27 റിലീസ് ചെയ്യും.

You cannot copy content of this page