Breaking News

അത്രയ്ക്ക് സന്തോഷിക്കേണ്ട..; സ്മാര്‍ട്ട്ഫോണുകളുടെ വില കുറയില്ല, കാരണം

Spread the love

ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആളുകൾ. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവ കുറച്ചതോടെ ഫോണുകളുടെ വില കുറയുന്നതിനിടയാക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അത്രക്ക് സന്തോഷിക്കാൻ വരട്ടെ എന്നാല് വിദഗ്ദ്ധർ പറയുന്നത്. 20 ശതമാനം ഉണ്ടായിരുന്ന ചുങ്കം 15 ശതമാനമായിട്ടാണ് കുറഞ്ഞത്. പക്ഷെ കസ്റ്റംസ് തീരുവയിലെ കുറവ് ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിലക്കുറവിന് കാരണമായേക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ആറ് വര്‍ഷക്കാലം കൊണ്ട് മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 100 മടങ്ങോളം വര്‍ധനവും ആഭ്യന്തര ഉല്പാദനത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായെന്നും മന്ത്രി ബജറ്റ് പ്രഖ്യാപന വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിന് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ഫോണുകൾ, ചാർജറുകൾ, പിസിബിഎ എന്നിവയുടെ ഇറക്കുമതി തീരുവ സർക്കാർ വെട്ടിക്കുറച്ചത്. എന്നാല്‍ ഈ കുറവ് സ്മാർട്ട്ഫോണ്‍ വിലകുറയ്ക്കാനുള്ള കാരണമായി മാറില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതായത് കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് സ്മാര്‍ട്ട്ഫോണുകളുടെ വിലക്കുറവായി പ്രതിഫലിക്കില്ലെന്ന് സാരം.

ആപ്പിളും, ഗൂഗിളും ഉൾപ്പടെയുള്ള ബ്രാന്റുകളാണ് ഇന്ത്യയിലേക്ക് പൂർണമായും നിർമിച്ച മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്നത്. ഇവരാണെങ്കിൽ പ്രീമിയം സ്മാര്‍ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പ്രീമിയം ഫോണുകൾക്ക് സമീപകാലത്ത് ആവശ്യക്കാരേറിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ബജറ്റ് ഫോണുകളും മിഡ് റേഞ്ച് ഫോണുകളും വാങ്ങുന്നവരാണ്.

കസ്റ്റംസ് തീരുവയിലെ അഞ്ച് ശതമാനം കുറവ് ഇവയുടെ വിലയില്‍ പ്രതിഫലിക്കില്ലെന്നും അത് കമ്പനികള്‍ അത്തരം ഒരു തീരുമാനം എടുത്തെങ്കില്‍ മാത്രമേ അങ്ങനെ ഒരു മാറ്റം ഉണ്ടാവൂ എന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വില്‍പനകേന്ദ്രങ്ങള്‍ ആരംഭിക്കാനും കൂടുതല്‍ ഇറക്കുമതി ചെയ്യാനും ഇത് പ്രോത്സാഹനമാവും.

Related Posts:
വിവരങ്ങൾ ചോർത്തുന്നതോടൊപ്പം സുരക്ഷാ ഭീഷണിയും; പുതിയ വൈറസിനെതിരെ മുന്നറിയിപ്പുമായ് ദേശീയ സൈബർ സുരക്ഷാ ഏജൻസി
പുതിയ മാപ്പിനോടൊപ്പം പുത്തൻ ഗെയിം ഇവന്റുകളും; ക്രാഫ്റ്റണ്‍ ബിജിഎംഐ ഇന്ത്യയിൽ തിരിച്ചെത്തി; അപ്ഡേറ്റഡ് വേർഷനെ ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ
കുതിച്ചുയർന്ന് ഡിജിറ്റൽ ഇന്ത്യ; മൂന്ന് വര്‍ഷത്തിനുള്ളിൽ ഗൂഗിള്‍ പേ,ഫോണ്‍ പേ എന്നിവയ്ക്ക് വരാൻ പോകുന്നത് വലിയ മാറ്റം; കാരണമിതാണ്
വാട്സ്ആപ്പിന് പണി പാലുംവെള്ളത്തിൽ; ജിയോസേഫ് ആപ്പ് പുറത്തിറക്കി ജിയോ, ഒരു വര്‍ഷം സൗജന്യം

You cannot copy content of this page