പോലീസ് സേനയിൽ കരുതൽ പദ്ധതി; പോലീസുകാർക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതി പരിഹാരപദ്ധതി

Spread the love

ഉദ്യോ​ഗസ്ഥർ‌ക്കും കുടുംബങ്ങൾക്കും പ്രത്യേക പരാതി പരിഹാര പദ്ധതിയുമായി കേരള പോലീസ്. പോലീസ് സേനയിൽ കരുതൽ പദ്ധതി നടപ്പാക്കാൻ എഡിജിപി എം ആർ അജിത് കുമാറിന്റെ സർക്കുലർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി. പോലീസിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

പോലീസ് സ്റ്റേഷൻ തലം മുതൽ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. സായുധ സേനയിൽ കമ്പനി, മുതൽ ബാറ്റലിയൻ മേധാവി തലം വരെ പദ്ധതിയുണ്ടാകും. എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്നു പരാതി കേൾക്കണമെന്ന് സർക്കുലർ. സ്റ്റേഷൻ തലത്തിൽ എസ്എച്ച്ഒക്കാണ് ചുമതല.

വനിതാ പോലീസ്പ്രതി നിധി, അസോസിയേഷൻ പ്രതിനിധി, സ്റ്റേഷൻ റൈറ്റർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കമ്മറ്റിയിൽ ഉണ്ടാകും. പോലീസിൽ സമ്മർദ്ധം കൂടുന്നു എന്ന പരാതിയെ തുടർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഫ്രൈഡേ ബോക്സ്‌ എന്ന പേരിൽ എഡിജിപിക്ക് നേരിട്ട് പരാതി നൽകാൻ സാങ്കേതിക സംവിധാനം ഉണ്ടാകും. സർക്കാർ നിർദേശ പ്രകാരമാണ് പോലീസ് സേനക്കും കുടുംബത്തിനുമായി കരുതൽ പദ്ധതി.

You cannot copy content of this page