Breaking News

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Spread the love

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. വയഡക്ട് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് രാവിലെ 10:30ന് കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു.

1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കിമീ നീളത്തിലുള്ള വയഡക്ട് നിർമാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കൊച്ചി മെട്രോ ഒദ്യോഗികമായി ഏൽപ്പിച്ചിരുന്നു.

11.2 കിലോമീറ്റർ നിർമാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമാണ ഏജൻസി എന്ന പൊൻതൂവൽകൂടി കൊച്ചി മെട്രോയ്ക്ക് ലഭിക്കും.

കാക്കനാട് കുന്നുംപുറം ജംങ്ക്ഷനില്‍ നടന്ന ചടങ്ങില്‍ കെ എം ആര്‍ എല്‍ എം ഡി ലോക്നാഥ് ബെഹറ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. 18 മാസത്തിനുള്ളില്‍ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.

You cannot copy content of this page