Breaking News

കെഎസ്ആർടിസി സ്വിഫ്റ്റിൽ 400 ഒഴിവുകൾ; അപേക്ഷിക്കേണ്ടതും യോഗ്യതയും അറിയാം..

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ നിരവധി ഒഴിവുകൾ. ഡ്രൈവർ കം കണ്ടക്ടർ തസ്തികളിലായി 400 ഒഴിവുകളാണുള്ളത്. www.cmd.kerala.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ മുപ്പത് വൈകീട്ട് അഞ്ചുവരെയാണ് സമർപ്പിക്കാനുള്ള അവസാനസമയം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക.

25നും 55നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ് പാസായിരിക്കണം. മലയാളം – ഇംഗ്ലീഷ് ഭാഷകൾ വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പരിചയം. ശാരീരിക ക്ഷമതയ്ക്കൊപ്പം കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ധരിൽ നിന്നുമാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടത്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം. കെഎസ്ആർടിസി ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

എട്ടുമണിക്കൂറാണ് ഡ്യൂട്ടി സമയം. 715 രൂപയാണ് വേതനമായി നൽകുക. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും.
ഓൺലൈൻ മുഖേനെ അപേക്ഷിക്കുമ്പോൾ തന്നെ ആവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്യണം. www.cmd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

You cannot copy content of this page