Breaking News

വ്യാജ അക്കൗണ്ടും QR കോഡും; കോട്ടയത്ത് കുഞ്ഞിനെ സഹായിക്കാനുള്ള ചാരിറ്റി വിഡിയോയിൽ തട്ടിപ്പ്

Spread the love

സംസ്ഥാനത്ത് ചാരിറ്റി വിഡിയോയിൽ വ്യാജ ക്യു ആർ കോഡ് വെച്ചുള്ള തട്ടിപ്പ് വീണ്ടും. കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ സഹായിക്കാനുള്ള വീഡിയോയിൽ വ്യാജ അക്കൗണ്ടും ക്യു ആർ കോഡും ചേർത്ത് പണം തട്ടി. ചാരിറ്റി പ്രവർത്തകൻ അമർഷാൻ പോലീസിൽ പരാതി നൽകി. എന്നാൽ വ്യാപക തട്ടിപ്പ് നിരവധിതവണ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് ചാരിറ്റി വിഡിയോകൾ ദുരുപയോഗം ചെയ്ത് കോടികൾ ഉത്തരേന്ത്യൻ മാഫിയകളുടെ നേതൃത്വത്തിൽ തട്ടിയെടുക്കുന്നുവെന്ന വാർത്ത മുൻപും പുറത്തു വന്നിട്ടുള്ളതാണ് . പക്ഷേ ഇപ്പോഴും പോലീസ് ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണങ്ങളിലേക്ക് കടന്നിട്ടില്ല. പുതിയ പരാതി കോട്ടയത്ത് നിന്നാണ്. വിഹാൻ എന്ന പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവർത്തകൻ അമർഷാൻ ചെയ്ത വിഡിയോ ആണ് ദുരുപയോഗം ചെയ്യുന്നത്. ഇതിലെ ക്യു ആർ കോഡും അക്കൗണ്ട് നമ്പറും വിവരങ്ങളും മാറ്റി വ്യാജ ക്യുവർ കോഡ് വെച്ച് സഹായം ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പണം കൊടുത്തു വിലയ്ക്ക് വാങ്ങുന്ന ജിമെയിൽ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഈ തട്ടിപ്പിൽ മലയാളികൾക്ക് ബന്ധമുണ്ടോ എന്നും സംശയം ഉണ്ട്. ചികിത്സയ്ക്കായി അർഹമായ കൈകളിൽ എത്തേണ്ട പണമാണ് ഇങ്ങനെ കള്ളന്മാർ തട്ടിയെടുക്കുന്നത്.

You cannot copy content of this page