Breaking News

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി ; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച

Spread the love

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടി. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.

എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചിരുന്നു. നാലാം വർഷ സൈക്കോളജി ചോദ്യപേപ്പറാണ് കാലിക്കറ്റ് സർവകലാശാലയിൽ ആവർത്തിച്ചത്.

You cannot copy content of this page