Breaking News

ശ്രീലങ്കയെ തകർത്ത് ഡിറ്റ് വാ ചുഴലിക്കാറ്റ്; മരണം 410 ആയി

Spread the love

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി. 336 പേരെ കാണാതായി. രാജ്യത്ത് 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് കഴിയുന്നത്. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ.

അതേസമയം, ന്യൂമർദ്ദമായ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് രാവിലെ അഞ്ചരയോടെ ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പൂർണമായും ദുർബലമാകും. ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പുതുച്ചേരിൽ ഓറഞ്ച് അലർട്ടും കാരയ്ക്കലിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

You cannot copy content of this page