Breaking News

ഗൗതംഗംഭീര്‍ ടീംഇന്ത്യ ഹെഡ്‌കോച്ച് ആയി തുടരുമോ? ഉടനടി തീരുമാനത്തിനില്ലെന്നുറച്ച് ബിസിസിഐ

Spread the love

നവംബര്‍ 26 ന് നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി ബിസിസിഐ. അഞ്ച് ഹോം ടെസ്റ്റ് തോല്‍വികള്‍ വന്നതോടെ ഹെഡ് കോച്ച് എന്ന നിലയില്‍ ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യം ന്യൂസിലന്‍ഡിനോടും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോടും ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ തിരിച്ചടികള്‍ക്കിടയിലും ബിസിസിഐ ഗംഭീറില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. കോച്ചിന്റെ കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

”ഒരു തീരുമാനവും എടുക്കാന്‍ ബിസിസിഐ തിടുക്കം കാണിക്കില്ല” എന്ന് ബിസിസിഐ അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണെന്നും മാത്രമല്ല ഗംഭീറിന്റെ കരാര്‍ 2027 ലോകകപ്പ് വരെ ആയതിനാല്‍ ബിസിസിഐ അദ്ദേഹത്തെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ല. സെലക്ടര്‍മാരുമായും ടീം മാനേജ്‌മെന്റുമായും ബിസിസിഐ സംസാരിക്കും. എന്നാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് ശേഷമായിരുന്നു ഗംഭീര്‍ ചുമതല ഏറ്റെടുത്തത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഗംഭീര്‍ തന്റെ മുന്‍കാല വിജയങ്ങളെക്കുറിച്ച് വിമര്‍ശകരെ ഓര്‍മ്മിപ്പിക്കയാണ്.

You cannot copy content of this page