പഴനി: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിന്റെ വില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ രണ്ടുദിവസം മാത്രം 4,64,420 ടിന്‍ വിറ്റതായി ദേവസ്വം അധികൃതര്‍. മണ്ഡലകാലം ആരംഭിച്ചതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, തെലങ്കാന, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്വാമിമാര്‍ പഴനിക്ഷേത്രത്തിലേക്കും വരുന്നുണ്ട്.
സ്വാമിമാരില്‍ ഭൂരിഭാഗവും പഞ്ചാമൃതം വാങ്ങിയാണ് മലയിറങ്ങുന്നത്. ബുധനാഴ്ച 1,48,480 ടിന്നും വ്യാഴാഴ്ച 2,65,940 ടിന്നുമാണ് ഭക്തര്‍ വാങ്ങിയത്. 2023 ഡിസംബര്‍ 27-ന് 1,79,283 പഞ്ചാമൃതം ടിന്നുകള്‍ വിറ്റതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ വ്യാഴാഴ്ചത്തെ 2,65,940 ടിന്‍ സര്‍വകാല റെക്കോര്‍ഡ് ആയി. പഴനിയില്‍ പഞ്ചാമൃതം അരക്കിലോ, ഇരുനൂറ് ഗ്രാം ടിന്നുകളിലാണ് വില്‍ക്കുന്നത്. പഴനിമല ക്ഷേത്രം, ടുറിസ്റ്റ് ബസ്സ്റ്റാന്‍ഡ്, റോപ്പ്കാര്‍ സ്റ്റേഷന്‍, വിഞ്ച് സ്റ്റേഷന്‍, മല അടിവാരം തുടങ്ങി ഭക്തരുടെ സൗകര്യത്തിനായി 15 കേന്ദ്രങ്ങളില്‍ പഞ്ചാമൃതം നല്‍കുന്നുണ്ട്.
