Breaking News

യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്; ‘അംബേദ്കർ വഴികാട്ടി, തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാൻ ശ്രമിച്ചു’

Spread the love

ദില്ലി: യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആർ ഗവായ് പറഞ്ഞു. അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നത്. തന്റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബിആർ ഗാവായ് പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനമാണ്. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച്ച സ്ഥാനമേൽക്കും.

You cannot copy content of this page