Breaking News

ഇടുക്കി വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്

Spread the love

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും, അശ്രദ്ധമായും വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
തടിയമ്പാട് സ്വദേശി ബെൻ ജോണ്സൻ്റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. കൂട്ടുകാരിയായ തടിയമ്പാട് സ്വദേശി ആഷിക്കിന്റെ മൂന്നു വയസ്സുകാരിയായ മകൾ ഇനേയ തെഹസിൻ ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെയ്സലിൻറെ സംസ്ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെൻ്റ് ജോർജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും. സ്കൂളിലെ കുട്ടികൾക്ക് നാളെ മുതൽ കൗൺസിലിംഗ് നൽകും. സ്കൂൾ ബസ് ഡ്രൈവർമാർക്ക് വീണ്ടും പരിശീലന ക്ലാസ് നൽകാനും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

You cannot copy content of this page