Breaking News

“ശ്രീ അയ്യപ്പൻ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Spread the love

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ശബരിമലയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച സിനിമ ഡിസംബർ ആദ്യവാരം പുറത്ത് ഇറങ്ങും.

ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ), ഷാജി പുനലാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു.

റിയാസ് ഖാൻ, അനീഷ് രവി,സുധീർ സുകുമാരൻ,കോട്ടയം രമേഷ്, , ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കിഷോർ, വിഷ്ണു വെഞ്ഞാറമൂട് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.സംഗീതം. ജീവൻ സോമൻ വരികൾ. Dr സുകേഷ് പശ്ചാത്തല സംഗീതം ഷെറി. ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പിആര്‍ഓ. ഐശ്വര്യ രാജ്

You cannot copy content of this page