Breaking News

ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; ആളപായമില്ല

Spread the love

എറണാകുളം: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം. പുലർച്ചെ അഞ്ചരയോടെ കൊടകര മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം.

കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആണ് ലോറിയുടെ പുറകിൽ ഇടിച്ചത് .ബസ് യാത്രക്കാരായ 15 ഓളം പേർക്ക് നിസാര പരിക്കേറ്റു.

പരിക്കേറ്റ യാത്രക്കാരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ട ലോറി നിർത്താതെ പോയി.

You cannot copy content of this page