Breaking News

കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനഗരാജ്; ചർച്ചയാക്കി സോഷ്യൽ മീഡിയ

Spread the love

സ്റ്റൈൽ മന്നൻ രജനികാന്തിനെയും, ഉലകനായകൻ കമൽ ഹാസനെയും എക്‌സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനഗരാജ്. രണ്ട് ദിവസം മുൻപാണ് സിനിമയിൽ തന്റെ മാനസഗുരുവായി ലോകേഷ് കണക്കാക്കുന്നു എന്ന് പറഞ്ഞിട്ടുള്ള കമലിനെയും സാക്ഷാൽ രജനികാന്തിനെയും അദ്ദേഹം അൺഫോളോ ചെയ്തത്.

എന്നാൽ വിഷയം ആരാധകർക്കിടയിൽ ചർച്ചയാവുകയും താരങ്ങളും ലോകേഷ് കനഗരാജും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ ഉണ്ടായി എന്നുമുള്ള രീതിയിൽ റൂമറുകൾ പ്രചരിച്ചതോടെ ലോകേഷ് കമൽ ഹാസനെ മാത്രം വീണ്ടും ഫോളോ ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ നിർമ്മാണത്തിൽ രജനികാന്തിനെ നായകനാക്കി സുന്ദർ സി പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.

രജനികാന്തും കമൽഹാസനും 40 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു ചിത്രം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുമെന്ന് വാർത്തകൾ വന്നുവെങ്കിലും പിന്നീട് ചിത്രത്തിന് സംവിധായകനെ നിശ്ചയിച്ചിട്ടില്ല എന്ന് രജനി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ലോകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂലി ആരാധകരെ നിരാശരാക്കിയതിനാൽ അദ്ദേഹത്തെ ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്നുവരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. നിലവിൽ ജയ്‌ലറിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ആ ദൗത്യം ഏറ്റെടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

മാനഗരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് കാലെടുത്തു വെച്ച ലോകേഷ് കനഗരാജ് കൈതി എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലെ മുൻനിര സംവിധായകരിലൊരാളായി മാറുന്നത്. പിന്നീട് വിജയ്‌ക്കൊപ്പം ചെയ്ത മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങളും ലോകേഷിന്റെ വാണിജ്യ മൂല്യം ഉയർത്തി.വിക്രം എന്ന കമൽ ചിത്രം കൈതിയുടെ കഥയുമായി കോർത്തിണക്കി lcu എന്ന സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി ലോകേഷ് സൃഷ്ടിച്ചപ്പോൾ രാജ്യത്തെ തന്നെ വിലയേറിയ സംവിധായകരിലൊരാളായി അദ്ദേഹം മാറി. പിന്നീട് ലോകേഷ് കനഗരാജ് രജനികാന്തിനൊപ്പം ഒന്നിച്ച കൂലി വമ്പൻ പ്രതീക്ഷകളോടെയാണ് എത്തിയത്. ചിത്രം സാമ്പത്തികമായി വിജയിച്ചുവെങ്കിലും ചിത്രം ആരധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ലോകേഷിന് തന്റെ അടുത്ത ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You cannot copy content of this page