Breaking News

തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര

Spread the love

തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയാണ്.

ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിൽ അക്കരയുടെ നടപടി. ഇന്ന് വാഹനത്തിൽ അതുവഴി എത്തിയ അനിൽ അക്കര ഡിവൈഡർ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേൺ തല്ലി തകർക്കുകയായിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടർക്ക്‌ ഉൾപ്പെടെ അനിലക്കര നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും യൂട്ടേൺ അടച്ചുകെട്ടുകയായിരുന്നു.

You cannot copy content of this page