Breaking News

സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Spread the love

സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം.
മടിയില്‍ കനമില്ല, തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത്? ഭയപ്പെടുന്നത് ?എനിക്ക് നേരെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ നിങ്ങളെ പോലുള്ളവര്‍ എന്നെ സമീപിച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നുള്ളതായിരുന്നു എന്റെ ആദ്യ പ്രതികരണം. എനിക്കെതിരെ വിജിലന്‍സ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഞാന്‍ അതിനെതിരെ കോടതിയില്‍ പോകും. അന്വേഷണവുമായി സഹകരിക്കുന്നു – മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അഹമ്മദ് മുസ്താഖിന്റ ബെഞ്ചാണ് പരിഗണിക്കുക. നേരത്തെ സിഎംആര്‍എല്‍ മാസപടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിയതാണ്.

You cannot copy content of this page