Breaking News

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം:പൊതുസമ്മേളനത്തിൽ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

Spread the love

സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുത്തേക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും തന്റെ വ്യക്തിപരമായ തിരക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി.

വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ് വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും.

You cannot copy content of this page