Breaking News

കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി; പ്രതീക്ഷിക്കുന്നത് ഈ മാസം അവസാനം, മലയാളികൾക്ക് ആശ്വാസമാവും

Spread the love

കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റി എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50ന് എത്തും. എന്നാൽ സർവ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കുമെന്നാണ് വിവരം. നവംബർ അവസാനത്തോടെ സർവ്വീസ് ആരംഭിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ​ഗുണകരമാവും.

You cannot copy content of this page