കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് വി എം ശ്യാംകുമാറാണ് പിന്മാറിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് വി എം ശ്യാംകുമാര്‍.
സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വന്നിരുന്നു. ഇതിനിടെ ഹര്‍ജി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് വി എം ശ്യാംകുമാര്‍ പിന്മാറുകയായിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു ശ്യാംകുമാറിന്റെ പിന്മാറ്റം.
നവംബര്‍ മൂന്നിന് കേസില്‍ വാദം കേള്‍ക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ജഡ്ജിയുടെ പിന്മാറ്റം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും.
