Breaking News

“രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലും, ത്രില്ലറുകളുടെ എണ്ണം കൂടി” ; വിഷ്ണു വിശാൽ

Spread the love

രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലുമെല്ലാം, ഹിന്ദിയിലും എല്ലാം ത്രില്ലറുകളുടെ എണ്ണം കൂടിയെന്ന് തമിഴ് നടൻ വിഷ്ണു വിശാൽ. രാക്ഷസൻ ഇന്ത്യൻ സിനിമയിൽ തന്നെ ത്രില്ലറുകൾക്ക് ഒരു ടെക്സ്റ്റ് ബുക്കായി മാറി. എങ്കിലും ശേഷം വന്ന ഒരു ചിത്രത്തിനും പക്ഷെ രാക്ഷസനെ മറികടക്കാനായില്ല എന്നും തന്റെ പുതിയ ത്രില്ലർ ആര്യന്റെ പ്രമോഷനായി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു

“ആര്യൻ പോലും രാക്ഷസനെ മറികടക്കുന്നൊരു ത്രില്ലറാകില്ല എന്ന് എനിക്കും ഉറപ്പാണ്, എങ്കിലും എനിക്ക് വ്യത്യസ്തമായൊരു ചിത്രത്തിനായി ശ്രമിക്കാമല്ലോ. ഒരു സ്വഭാവത്തിലുള്ള ഒരു ചിത്രത്തിലൂടെ ഒരു വലിയ ഹിറ്റ് കൊടുത്താൽ അതെ ജോണറിൽ മറ്റൊരു ചിത്രം കൂടി ചെയ്താൽ താരതമ്യം സ്വാഭാവികമായും വരും. എന്നാൽ ഞാനിതിൽ വിജയിച്ചാൽ ഇനിയും ഇതുപോലെ ക്രൈം ത്രില്ലറുകൾ പ്രതീക്ഷിക്കാം” വിഷ്ണു വിശാൽ പറഞ്ഞു.

രാക്ഷസൻ പോലെ ഒരു സൈക്കോ ത്രില്ലർ ചിത്രമായതുകൊണ്ടും വിഷ്ണു വിശാൽ വീണ്ടും പോലീസ് വേഷം അണിയുന്നത്കൊണ്ടും രാക്ഷസന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച ജിബ്രാൻ ആര്യനിൽ വർക്ക് ചെയ്യുന്നത്കൊണ്ടും ചിത്രം രാക്ഷസൻ പോലെ ഉണ്ടാകുമോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ താരതമ്യം ഉണ്ടായിരുന്നു. എന്നാൽ രണ്ട ചിത്രങ്ങളും തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് വെളിപ്പെടുത്തുകയും ഒപ്പം അഭിമുഖങ്ങളിൽ ‘നോട്ട് രാക്ഷസൻ’ എന്ന് പ്രിന്റ് ചെയ്ത ടീഷർട്ട് ധരിച്ചുമാണ് വിഷ്ണു വിശാൽ എത്തിയത്.

പ്രവീൺ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെൽവരാഘവൻ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഒപ്പം ശ്രദ്ധ ശ്രീനാഥ് ആണ് ആര്യനിൽ വിഷ്ണു വിശാലിന്റെ നായികയാകുന്നത്. സൈക്കോ ത്രില്ലറിൽ ഉപരി ചിത്രത്തിൽ ഒരു സർപ്രൈസ് കൂടി ആരാധകർക്കായി ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് വിഷ്ണു വിശാൽ പറഞ്ഞത്.

You cannot copy content of this page