മധ്യപ്രദേശില്‍ കാര്‍ബേഡ് ഗണ്‍ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തില്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 14 ആയി. മുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. കാര്‍ബൈഡ് ഗണ്‍ കച്ചവടം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കളിപ്പാട്ടം എന്ന് കരുതി കുട്ടികള്‍ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. 14 കുട്ടികള്‍ക്ക് ഇതുവരെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.ഭോപ്പാല്‍,ഇന്‍ഡോര്‍, ജബല്‍പുര്‍, ഗ്വാളിയോര്‍ ജില്ല ആശുപത്രികളിലെ നേത്രചികിത്സാ വാര്‍ഡുകള്‍ ഇതിനകം കുട്ടികളെ കൊണ്ട് നിറഞ്ഞു.ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പരിക്കേറ്റത് വിദിഷ ജില്ലയിലാണെന്നാണ് വിവരം. കാര്‍ബൈഡ് ഗണ്‍ പൊട്ടിത്തെറിയില്‍ ലോഹകഷണങ്ങളും കാര്‍ബൈഡ് വാതകവും പുറന്തള്ളപ്പെട്ടതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
സംഭവത്തിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ നൂറോളം കാര്‍ബൈഡ് കണ്ണുകള്‍ പിടിച്ചെടുത്തു. കാര്‍ബേഡ് ഗണ്‍ കച്ചവടം നടത്തിയ നാലു പേരെ അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍ ഈ മാസം 18-ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടും പ്രാദേശിക ചന്തകളില്‍ കാര്‍ബൈഡ് ഗണ്‍ പരസ്യമായി വിറ്റഴിച്ചതായാണ് വിവരം. കുരങ്ങുകളെയും പക്ഷികളെയും തുരത്താന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതാണ് ഇത്തരം കാര്‍ബൈഡ് ഗണ്ണുകള്‍.
