Breaking News

വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും; കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം

Spread the love

ഇടുക്കി വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് പ്രഖ്യാപനം. ‘വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇതെന്നും ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പി എം എ വൈ പദ്ധതി വേണ്ടെന്നുവെച്ച് ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ വാക്കു പാലിച്ചില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.ഇതിനിടെ ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചു. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു പരിഹാസം. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും. അവരൊക്കെ മാറട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

You cannot copy content of this page