Breaking News

ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് ഇനി കർശനമാക്കും; നിർദ്ദേശം നൽകി ഗതാഗതകമ്മീഷണർ

Spread the love

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ നിർദ്ദേശം. റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണറാണ് നിർദ്ദേശം നൽകിയത്. കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.ആർ‌ടി‌ഒകൾക്കാണ് നിർദ്ദേശം നൽകിയത്.മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.റോഡ് അപകടങ്ങളിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം

You cannot copy content of this page