ആസിയാൻ ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയുണ്ടാകില്ല. ഈ ഞായറാഴ്ച കോലാലമ്പൂരിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ല.ഓൺലൈൻ ആയിട്ടായിരിക്കും മോദി പങ്കെടുക്കുക. മലേഷ്യൻ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിതീകരിച്ച് പങ്കെടുക്കും. ഒക്ടോബർ 26 മുതൽ 28 വരെ കോലാലമ്പൂരിൽ ആണ് ഉച്ചകോടി.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ആസിയാൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. നേരത്തെ, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള തന്റെ വിദേശനയ വ്യാപനത്തിൽ അദ്ദേഹം ആസിയാന് സ്ഥിരമായി മുൻഗണന നൽകിയിരുന്നു.
അതേസമയം കോലാലമ്പൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മോദി നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന G20 ഉച്ചകോടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിൽ ട്രംപ് പങ്കെടുക്കില്ല.
