Breaking News

കടം വാങ്ങിയത് 6 ലക്ഷം , തിരിച്ചടച്ചത് 40 ലക്ഷം; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

Spread the love

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാര്‍ പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദ്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മകന്‍ ഷിയാസും അനുജന്‍ ഹക്കീമും പറഞ്ഞു.

20 ശതമാനം മാസ പലിശയ്ക്കാണ് പണം നല്‍കിയത്. വാങ്ങിയ പണത്തിന്റെ നാല് ഇരട്ടിയിലധികം പണം നല്‍കിയിട്ടും ഭീഷണി തുടര്‍ന്നുവെന്ന് കുടുംബ വ്യക്തമാക്കി. മുസ്തഫ നേരിട്ടത് കടുത്ത ഭീഷണി എന്നും, കടയില്‍നിന്ന് പണം ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി എടുത്തുകൊണ്ടു പോയതായും മുസ്തഫയുടെ മകന്‍പറഞ്ഞു. പലിശക്കാരന് നല്‍കിയ പണം കുറഞ്ഞതില്‍ ഭാര്യക്കും മകനും മുന്നിലിട്ട് മുസ്തഫയെ മര്‍ദിച്ചുവെന്നും കുടുംബം പറയുന്നു.

ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില്‍ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം മര്‍ദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഭീഷണിപ്പെടുത്തി മര്‍ദിച്ചു – സഹോദര്‍ന്‍ ഹക്കിം പറഞ്ഞു. പ്രഹ്‌ളേഷ്, വിവേക് തുടങ്ങിയ രണ്ട് പലിശക്കാര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

You cannot copy content of this page