അറബിക്കടലിൽ ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

Spread the love

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ നൽകി.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിൽ ഒരു ജില്ലയിലും നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

മഞ്ഞ അലർട്ട്
മേയ് 24 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട്

മേയ് 25 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

മേയ് 26 : ആലപ്പുഴ, എറണാകുളം, തൃശൂർ

മേയ് 27 : തിരുവനന്തപുരം, കൊല്ലം.

അറബിക്കടലിൽ കേരള തീരത്തിനരികെ ന്യൂനമർദം രൂപപ്പെട്ടു
കോഴിക്കോട്: തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയും കാറ്റോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മേയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദം മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. മേയ് 25ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് മേയ് 25ന് വൈകുന്നേരത്തോടെ വീണ്ടും ശക്തിപ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത. തുടർന്ന് മേയ് 26നു രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You cannot copy content of this page