Breaking News

ഹിജാബ് വിവാദം: സ്കൂളിലേക്ക് ഇല്ലെന്ന് വിദ്യാർഥിനി; കുട്ടിക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് വി ശിവൻകുട്ടി

Spread the love

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി. കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി.

എന്തിന്റെ പേരിലാണ് കുട്ടി പോകാത്തത് എന്ന് പരിശോധിക്കും. ആരുടെ വീഴ്ച്ച മൂലമാണ് പോകാത്തത് എന്ന് പരിശോധിക്കും. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുത്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. പിടിഎ പ്രസിഡന്റ്റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി പറഞ്ഞു.

കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ആവശ്യമില്ല. സ്കൂളിന് മാന്യമായി പ്രശ്നം പരിഹരിക്കാൻ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ്‌ വലിയ വിരോധാഭാസവും. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലല്ലോ. ആളി കത്തിക്കുക എന്നതല്ല ഇത്തരം ഒരു വിഷയം ഉണ്ടായാൽ ഇടപെടുക അല്ലെ സർക്കാരിന്റെ ചുമതല.

ശബരിമല സ്വർണ്ണമോഷണത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതിന്റെ ഭാഗമാണ് പോറ്റിയുടെ അറസ്റ്റ് അടക്കം നടന്നത്. ഏത് ഉന്നതൻ ആയാലും നടപടി ഉണ്ടാകും. സർക്കാർ പരിപാടിക്ക് ബധലായിട്ടുള്ള പരിപാടിയാണ് യുഡിഎഫിന്റെതെന്നും മന്ത്രി വ്യക്തമാക്കി.

You cannot copy content of this page