Breaking News

‘കഴിവ് ഒരു മാനദണ്ഡമോ’; കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ഷമ

Spread the love

കെ.പി.സി.സി പുനസംഘടന സെക്രട്ടറിമാരുടെ പട്ടിക ഇന്നുണ്ടായേക്കും. ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതിൽ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തി. പുനസംഘടനയെ പരസ്യമായി എതിർത്ത് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. കഴിവ് ഒരു മാനദണ്ഡമാണോ എന്നായിരുന്നു ഷമാ മുഹമ്മദിന്റെ ഫേസ്ബുക്കിലെ പരിഹാസം.

‘കഴിവ് ഒരു മാനദണ്ഡമാണോ!’ എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമാ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്തവണത്തെ പുനഃസംഘടനയില്‍ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. ജംബോ കമ്മിറ്റിയിലും താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഷമാ കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയില്‍ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെവന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവില്‍ കണ്ണൂരില്‍ സജീവമാണ് ഷമ.

You cannot copy content of this page