Breaking News

വില കുറച്ച് മീൻ വിറ്റു; കൊല്ലത്ത് കച്ചവടക്കാരന് മർദനം

Spread the love

കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദനം. കണ്ണൻ എന്നയാൾക്കാണ് മർദനമേറ്റത്. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു രണ്ടംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മത്സ്യം എടുക്കുന്നതിനായി നീണ്ടക്കരയിലേക്ക് കണ്ണൻ പോകാനായി ഒരുങ്ങുന്നതിനിടെയാണ് വീടിന് സമീപം ഒളിച്ചിരുന്ന രണ്ടു പേർ ഇയാളെ മർദിച്ചത്. കമ്പികൊണ്ട് ശരീരത്തിൽ അടിക്കുകയായിരുന്നു തടഞ്ഞപ്പോഴേക്കും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തുവെന്ന് കണ്ണൻ പറഞ്ഞു.

സമീപത്തെ കടകളിലേക്കാൾ വില കുറവിൽ മീൻ വിറ്റതാണ് മർദിക്കാനിടയായത്. കണ്ണൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മർദനമേറ്റു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

You cannot copy content of this page