Breaking News

മണർകാട് പക്ഷിപ്പനി; മുട്ടയും ഇറച്ചിയുമടക്കം ഉപയോഗത്തിന് നിയന്ത്രണം

Spread the love

കോട്ടയം മണർക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും.കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തി.മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലും നിയന്ത്രണമുണ്ട് . കൂടാതെ 1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

You cannot copy content of this page