Breaking News

‘ മലയാള സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സിനിമ സംഘടനകള്‍

Spread the love

ഹാല്‍ സിനിമയ്ക്ക് എതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത്. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്ന് സിബി മലയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു.ഹാല്‍ സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായാണ് ഫെഫ്കയും പ്രൊഡ്യൂസസ് അസോസിയേഷനും രംഗത്തുവന്നിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നാകും എന്ന് സിബി മലയില്‍ പറഞ്ഞു.

വാക്കുകള്‍ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ സിനിമ എടുക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്ന് സിബി മലയില്‍ വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്ന് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് വിമര്‍ശിച്ചു.

ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്‌ക്കെതിരെ നല്‍കിയത്.

You cannot copy content of this page