Breaking News

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

Spread the love

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി.6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി പറഞ്ഞു.

കൊടിമരം നിറം മങ്ങിയതിനെ തുടർന്ന് ശാസ്താംകോട്ട സ്വദേശി മണികണ്ഠനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊടിമരത്തിൽ ഉപയോഗിച്ച സ്വർണ്ണത്തിൻ്റെ തൂക്കത്തിൽ കുറവുണ്ടെന്നും പരാതിയിൽ പറയുന്നു.

You cannot copy content of this page